കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞു

കോഴിക്കോട്: കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. കടലില്‍ സാധാരണയുണ്ടാകുന്ന പ്രതിഭാസമാണിതെന്നും സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വൈകിട്ട് നാലു മണിയോടെയാണ് കോതി ബീച്ചിന് സമീപം കടല്‍ ഉള്‍വലിഞ്ഞത്. കോതി ഭാഗത്ത് മാത്രമായിരുന്നു ഈ പ്രതിഭാസം. പിന്നാലെ ഫയര്‍ ഫോഴ്‌സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാര്‍ത്തയറിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോതി ബീച്ചിലേക്ക് ആളുകളെത്താന്‍ തുടങ്ങിയതോടെ പ്രദേശത്ത് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...