ഒന്നിലേറെ വിവാഹം കഴിക്കാനും തലാഖ് ചൊല്ലാനും അവകാശം തടയാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി മുസ്ലിം ഭര്‍ത്താക്കന്മാര്‍ക്ക് നിയമപരമായി തലാഖ് ചൊല്ലാനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള അവകാശം തടയാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിച്ചിരിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്ന് കോടതികള്‍ ഒരാളെ തടയുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള അവകാശനിഷേധമാകുമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഒന്നിലേറെ വിവാഹം കഴിക്കുന്നതും വ്യക്തിനിയമപ്രകാരം അനുവദനീയമാണ്. നിയമം സംരക്ഷണം അനുവദിക്കുമ്പോള്‍ അതുപ്രകാരം നടപടികള്‍ അനുവദിക്കാതിരിക്കാന്‍ കോടതിക്കാകില്ല. കുടുംബകോടതി ഉത്തരവ് അധികാരപരിധി ലംഘിക്കുന്നതിനാല്‍ റദ്ദാക്കുന്നതായി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിയമപരമായല്ല നടപടിക്രമങ്ങള്‍ നടത്തിയതെന്ന് പരാതിയുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം പരാതിക്കാരിക്ക് ഉചിതമായ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

spot_img

Related news

വളാഞ്ചേരി നിപ്പ രോഗ പരിവേഷണം ഊർജ്ജിതപ്പെടുത്തി ആരോഗ്യ പ്രവർത്തകർ

നിപ്പബാധിത പ്രദേശത്ത് രോഗവ്യാപന സാധ്യത കണ്ടെത്തുന്നതിനായി രോഗപര്യവേക്ഷണം ഊര്‍ജ്ജപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തകര്‍....

പ്രത്യേക ശ്രദ്ധയ്ക്ക്; കേരളത്തിലെ കൺട്രോൾ റൂമിന്റെ മെയിൽ ഐഡിയിൽ മാറ്റം

സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയവര്‍ക്കായി കേരള സര്‍ക്കാര്‍ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിരുന്നു രണ്ടരവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍...

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5...