മങ്കിപോക്‌സ്: ആദ്യ രോഗി രോഗമുക്തി നേടി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്നും വന്ന യുവാവിന് പതിനാലിനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്.

spot_img

Related news

വളാഞ്ചേരി നിപ്പ രോഗ പരിവേഷണം ഊർജ്ജിതപ്പെടുത്തി ആരോഗ്യ പ്രവർത്തകർ

നിപ്പബാധിത പ്രദേശത്ത് രോഗവ്യാപന സാധ്യത കണ്ടെത്തുന്നതിനായി രോഗപര്യവേക്ഷണം ഊര്‍ജ്ജപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തകര്‍....

പ്രത്യേക ശ്രദ്ധയ്ക്ക്; കേരളത്തിലെ കൺട്രോൾ റൂമിന്റെ മെയിൽ ഐഡിയിൽ മാറ്റം

സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയവര്‍ക്കായി കേരള സര്‍ക്കാര്‍ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിരുന്നു രണ്ടരവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍...

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5...