സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിന്‍രാജ് ഉച്ചയ്ക്ക് 3.30 ന് വാര്‍ത്താ സമ്മേളനത്തിലാണ് നിരക്ക് വര്‍ധന പ്രഖ്യാപിക്കുക. യൂണിറ്റിന് ശരാശരി 60 പൈസ വരെ കൂടാനാണ് സാധ്യത. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് യൂണിറ്റിന് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് യൂണിറ്റിന് 4 രൂപ 79 പൈസയാണ്. വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് പ്രഖ്യാപിക്കുന്നത്. കൊവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വര്‍ധനവ് ഏപ്രിലില്‍ നടപ്പാക്കാതിരുന്നത്. ജൂലൈ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

spot_img

Related news

എംഡിഎംഎ ഒളിപ്പിച്ചിരുന്നത് സ്കാനിങ്ങില്‍ പോലും കണ്ടെത്താൻ കഴിയാത്തിടത്തും; ആഷിഖ് കേരളത്തിലേക്ക് ലഹരികടത്തിയത് ഒരാളും ചിന്തിക്കാത്ത രീതിയില്‍

കേരളത്തിലേക്കുള്ള രാസലഹരിയുടെ കളക്ഷൻ പോയിന്റായി ഇതുവരെ അധികൃതർ കരുതിയിരുന്നത് ബെംഗളുരു നഗരത്തെയാണ്....

സൂര്യാഘാതം; രണ്ട് കന്നുകാലികള്‍ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39...

അജ്മീരില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ വളാഞ്ചേരി കിഴക്കേകര സ്വദേശി മുഹമ്മദ് ശഫീഖ് മരണപ്പെട്ടു

എസ്.വൈ.എസ് വളാഞ്ചേരി ടൗണ്‍ യൂണിറ്റ് പ്രവര്‍ത്തകനും, വളാഞ്ചേരി കിഴക്കേകര സ്വദേശി പാലാറ...

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം

 ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ്...

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. തുടരന്വേഷണത്തിനായി...