എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നഷ്ടപരിഹാരം ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍


കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നഷ്ടപരിഹാരം ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ്. ഓണ്‍ലൈന്‍ വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. ജില്ലയില്‍ 6,727 പേരാണ് ദുരിത ബാധിതരുടെ പട്ടികയിലുള്ളത്. ഇതില്‍ 3642 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. 3,014 പേര്‍ക്കായി 119 കോടിയോളം (1,19,34,00,000)രൂപ വിതരണം ചെയ്തു. സുപ്രീംകോടതി നിര്‍ദേശിച്ചത് പ്രകാരം ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുന്നുണ്ട്. നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ കളക്ടറേറ്റില്‍ നേരിട്ടെത്തിയോ അപേക്ഷ നല്‍കാമെന്ന് കളക്ടര്‍ അറിയിച്ചു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...