കോവിഡ് കുറഞ്ഞതിനു ശേഷം പൗരത്വനിയമം നടപ്പാക്കുമെന്ന് അമിത് ഷാ; ഓരോ തവണയും ഇങ്ങനെ അസംബന്ധം പറയുമെന്ന് മമത

കോവിഡ് വ്യാപനം കുറഞ്ഞതിനു ശേഷം രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. പൗരത്വ നിയമം നടപ്പാക്കില്ലെന്ന വ്യാജ പ്രചാരണം നടത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കോവിഡ് വ്യാപനം കുറഞ്ഞാലുടന്‍ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. സിഎഎ ഒരു യാഥാര്‍ഥ്യമാണെന്നും തൃണമൂലിന് അതില്‍ യാതൊന്നു ചെയ്യാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം അമിത് ഷായുടെ പ്രഖ്യാപനത്തെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉടന്‍തന്നെ രംഗത്തെത്തി. ഓരോ തവണ അവര്‍ വരുമ്പോള്‍ അസംബന്ധം പറയുകയാണ് ചെയ്യുന്നതെന്നും മമത പറഞ്ഞു.

എന്തുകൊണ്ടാണ് കേന്ദ്രം പൗരത്വനിയമത്തില്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാത്തതെന്നും അവര്‍ ചോദിച്ചു. 2024ലും അവര്‍ ബില്ല് കൊണ്ടുവരില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഐക്യമാണ് തങ്ങളുടെ ബലമെന്നും മമത കൂട്ടിച്ചേര്‍ത്തു.

spot_img

Related news

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; കനത്ത സുരക്ഷയില്‍ ഡല്‍ഹി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക...

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി...

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും...

വഖഫ് ബില്‍ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാസഭയെന്ന് രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് മുഖപത്രത്തില്‍ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച ലേഖനം ആയുധമാക്കി പ്രതിപക്ഷം....

രാജ്യസഭയും കടന്ന് വഖഫ് ബില്‍; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും

ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബില്‍. വോട്ടെടുപ്പില്‍...