‘എന്താണ് ലൗ ജിഹാദ്?, ഒരു ഡിക്ഷണറിയിലും ഞാന്‍ ഈ പദം കണ്ടിട്ടില്ല’;’ലൗ ജിഹാദ്’ ആരോപണങ്ങളെ പരിഹസിച്ചു തള്ളി ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന മനുഷ്യര്‍ക്ക് നിയമപരമായ പ്രായപൂര്‍ത്തിയായാല്‍ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മക്കള്‍ മിശ്രവിവാഹത്തിന് നിര്‍ബന്ധിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളില്‍ നിന്ന് കമ്മീഷന് മുമ്പ് ചില പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളില്‍ പലതും സത്യമാണെന്ന് പിന്നീട് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘എന്താണ് ലൗ ജിഹാദ്?, ഒരു ഡിക്ഷണറിയിലും ഞാന്‍ ഈ പദം കണ്ടിട്ടില്ല’, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലൗ ജിഹാദ് നടന്നിട്ടുണ്ടെന്ന് ബിജെപി പ്രചരണം നടത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘ഏതെങ്കിലും പ്രത്യേക സമുദായം ലൗ ജിഹാദുണ്ടെന്ന തരത്തില്‍ പരാതി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ബിജെപി പ്രതിനിധിയോ വക്താവോ അല്ല. ബിജെപിക്കേ അതിനെ കുറിച്ച് പറയാന്‍ കഴിയൂ’വെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related news

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന്...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്....

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ്...

എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന...

രത്തൻ ടാറ്റ അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86)...