കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: മുനമ്പം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്ളയാളും വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയുമായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പള്ളിപ്പുറം കോണ്‍വെന്റ് വെസ്‌റ
വെസ്റ്റ് വാടേപ്പറമ്പില്‍ വീട്ടില്‍ രാജേഷ് (തൊരപ്പന്‍ രാജേഷ് 51 ) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വീട് കയറി ആക്രമണം, കവര്‍ച്ച, അടിപിടി, പൊലീസിനെ ആക്രമിച്ച കേസ്
തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് രാജേഷ്. കവര്‍ച്ച കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് മറ്റൊരു ആക്രമണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് രാജേഷിന്റെ ജാമ്യം റദ്ദ് ചെയ്തതിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക്
ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം ഇതുവരെ 45 കുറ്റവാളികളെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...