ബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി

തിരുവനന്തപുരം:ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി.അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും കണക്കിലെടുത്താണ് ഇന്ന് അവധി. വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്താണ് നാളത്തെ അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പതിവു പോലെ പ്രവര്‍ത്തിക്കും.

അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ഉത്തരവിട്ടു. മഴമൂലം കൃഷിനാശത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണ് നടപടി. കൃഷിഭൂമിയില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സത്വര നടപടികള്‍ വകുപ്പിന്റെ എഞ്ചിനിയറിങ് വിഭാഗവും ജില്ലാ കൃഷി ഓഫീസറും ചേര്‍ന്ന് സ്വീകരിക്കണം. ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടം, ജലവിഭവ വകുപ്പ്,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിഹാരം കാണമണമെന്നും മന്ത്രി നിര്‍ദേശിച്ചു.

spot_img

Related news

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. റേഷന്‍കട...

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...