ഇനി മുതല്‍ എല്ലാ രാജ്യാന്തര സര്‍വീസുകളും പഴയതുപോലെ തുടരും;രാജ്യത്ത് എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ തീരുമാനം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ തീരുമാനം. ഇനി മുതല്‍ എല്ലാ രാജ്യാന്തര സര്‍വീസുകളും പഴയതുപോലെ തുടരും. 40 രാജ്യങ്ങളുടെ 60 എയര്‍ലൈനുകള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താം. വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും കൊവിഡ് നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.

നേരത്തെ ഉണ്ടായിരുന്ന നിബന്ധനകള്‍ പ്രകാരം ആഴ്ചയില്‍ ആകെ 2000 സര്‍വീസുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്കുകള്‍ വളരെ കൂടുതലുമായിരുന്നു. പുതിയ നിബന്ധനകള്‍ പ്രകാരം ഇനി മുതല്‍ ആഴ്ചയില്‍ 4700 സര്‍വീസുകള്‍ നടത്താം. വിമാന സര്‍വീസുകള്‍ പഴയതുപോലെ ആകുന്നതോടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാവും.

കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഇനി മുതല്‍ പിപിഇ കിറ്റുകള്‍ ധരിക്കേണ്ടതില്ല. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് യാത്രക്കാരെ സാധാരണ രീതിയില്‍ പരിശോധിക്കാം.

spot_img

Related news

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ബ്രിട്ടീഷ് വനിതയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട...

കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി...

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നടിമാരായ തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍...

മഹാകുംഭമേള നാളെ അവസാനിക്കും; പ്രയാഗ്‌രാജിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്

ജനുവരി 13ന് ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി...

പ്രണയ തടസം മാറാന്‍ പരിഹാരം പൂജ; യുവതിയില്‍ നിന്ന് ആറ് ലക്ഷം തട്ടിയെടുത്ത് വ്യാജ ഇന്‍സ്റ്റഗ്രാം ജ്യോത്സ്യന്‍

'പ്രണയ വിവാഹമാണ് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും' ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യന്‍ യുവതിയെ...