കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു

നിലമ്പൂര്‍: കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ കാളികാവ് പോലീസ് കേസെടുത്തു. ടൂര്‍ണമെന്റ് കമ്മിറ്റിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്താണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് കളി തുടങ്ങാനിരിക്കെ അപകടമുണ്ടായത്. ഗ്രൗണ്ടിന്റെ ഒരു ഭാഗത്തെ മുളയും കവുങ്ങും കൊണ്ട് കെട്ടി താത്കാലിക ഗ്യാലറി ആളുകള്‍ നിറഞ്ഞുനില്‍ക്കെ നിലംപൊത്തിവീണത്. ഗ്യാലറിയില്‍ സ്ഥാപിച്ച ഫ്‌ളഡ്‌ലിറ്റ് അടക്കം തകര്‍ന്നുവീണു. അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പതിനഞ്ചോളം പേര്‍ക്ക് സാരമായി പരിക്കേറ്റു.ഫൈനല്‍ മത്സരമായിരുന്നു കഴിഞ്ഞദിവസം നടക്കേണ്ടിയിരുന്നത്. ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയില്‍ പതിനായിരത്തോളം പേര്‍ എത്തിയെന്നാണ് പറയുന്നത്. കളി കാണാന്‍ വന്‍ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. കഴിഞ്ഞദിവസമുണ്ടായ മഴകാരണം താത്കാലിക ഗ്യാലറിയുടെ കവുങ്ങില്‍ കാലുകള്‍ മണ്ണില്‍ പുതിര്‍ന്നതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഗ്യാലറി സ്ഥാപിച്ചതെന്നും മതിയായ സുരക്ഷാപരിശോധന നടത്തിയിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...