പുതിയ മദ്യനയം: ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു

പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും അനുവദിക്കാനുള്ള സര്‍ക്കാര്‍
മാര്‍ഗനിര്‍ദേശങ്ങളുടെ കരടായി. ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.
സംസ്ഥാനത്ത് പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, മികച്ച സേവന പാരമ്പര്യമുള്ള ഐടി
സ്ഥാപനങ്ങള്‍ക്കായിരിക്കും ലൈസന്‍സ് അനുവദിക്കുക. ഐടി സ്ഥാപനങ്ങള്‍ക്ക് ബാര്‍ നടത്തിപ്പിന് ഉപകരാര്‍ നല്‍കാം.
നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിര്‍ദേശമുണ്ടാകും. ഐടി പാര്‍ക്കുകള്‍ക്കുള്ളിലായിരിക്കും മദ്യശാലകള്‍. പുറത്തുനിന്നുള്ളവര്‍ക്കു പ്രവേശം ഉണ്ടാകില്ല. ക്ലബ്ബുകളുടെ
ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന.


കള്ളു ഷാപ്പുകള്‍ക്ക് ആരാധനാലയങ്ങള്‍, എസ്ഇ എസ്ടി കോളനി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള
ദൂരപരിധി 400 മീറ്ററില്‍നിന്ന് 200 മീറ്ററാക്കി കുറയ്ക്കണമെന്ന് എക്‌സൈസ് കമ്മിഷര്‍ ശുപാര്‍ശ നല്‍കി.
മദ്യശാലകളുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമായ മാറ്റമാണ് പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്..
ജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയുന്ന ബവ്‌റിജസ് ഷോപ്പുകളും അടിസ്ഥാന സൗകര്യങ്ങളുള്ള ബാറുകളും കള്ളുഷാപ്പുകളും മാത്രമേ പുതുതായി അനുവദിക്കൂ. മദ്യശാലകളുടെ എണ്ണം കുറഞ്ഞാലും അടിസ്ഥാന
സൗകര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എക്‌സൈസ് മന്ത്രി നിര്‍ദേശം നല്‍കി. വകുപ്പിലെ ചര്‍ച്ചകളുടെ
കരട് റിപ്പോര്‍ട്ട് സിപിഎം ചര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫും നിര്‍ദേശിക്കുന്ന മാറ്റങ്ങളോടെ നയം മന്ത്രിസഭ അംഗീകരിച്ച് മാര്‍ച്ച് 21ന് മുന്‍പായി പുതിയ മദ്യനയത്തിന്റെ ഉത്തരവിറങ്ങും.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...