ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍ കിലോയ്ക്ക് 70 രൂപയാണ്. ചില്ലറ വിപണിയില്‍ ഇതിലും വില ഉയരും. കിലോയ്ക്ക് 300 രൂപയാണ് മുരിങ്ങാക്കായക്ക് വില. ഉല്‍പാദനക്കുറവ് തന്നെയാണ് വില ഉയരാന്‍ കാരണം.
കേരളത്തിലേയ്ക്ക് സവാള എത്തുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. അവിടെ ഉല്‍പാദനം കുറഞ്ഞതോടെ വില ഉയര്‍ന്നു. ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നത് നേരത്തെ വിളവെടുത്ത് സൂക്ഷിച്ച സവാളയാണ്.
ഡിസംബര്‍, ജനുവരി ആദ്യവാരം വരെ വില ഉയരാനാണ് സാധ്യത. സവാളയുടെ വിളവെടുപ്പ് ജനുവരി മധ്യത്തോടെയായിരിക്കും. അതിനനുസരിച്ച് വില കുറയുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.