ആസാമില്‍ നിന്നെത്തിച്ച അതിമാരകമായ മയക്കുമരുന്നും കഞ്ചാവുമായി 2 പേര്‍ പിടിയില്‍

കൊച്ചി: അതിമാരകമായ മയക്കുമരുന്ന് ഗുളികകളും 130 ഗ്രാം കഞ്ചാവുമായി കൊച്ചി വരാപ്പുഴയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വരാപ്പുഴ ഉളനാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മരുന്നുകളും കഞ്ചാവും പിടിച്ചെടുത്തത്. ആസാം സ്വദേശികളായ അജീബുള്‍ റഹ്മാന്‍, അനാറുള്‍ ഹഖ് എന്നിവരെയാണ് വരാപ്പുഴ എക്‌സൈസ് സംഘം പിടികൂടിയത്.

ആസാമില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട വസ്തുക്കള്‍ കടത്തി അതിഥി തൊഴിലാളികള്‍ക്ക് ഇടയിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലും വില്‍പ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് എക്‌സൈസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

spot_img

Related news

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. റേഷന്‍കട...

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...