തടി ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് 2 മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പന്തളത്ത് തടി ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ പന്തളത്ത് നിന്നും കാരയ്ക്കാടിന് പോകുന്ന വഴി കുളനട മാന്തുക ജംഗ്ഷനിലായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രകാരായ പന്തളം കാരക്കാട് വിഷ്ണു (28), പെണ്ണുക്കര മാടമ്പറത്ത് മോടിയില്‍ വിശ്വജിത്ത് (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമല്‍ജിത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന തടി ലോറിയുടെ പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു. അമിത വേഗതയാണോ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

പ്രത്യേക ശ്രദ്ധയ്ക്ക്; കേരളത്തിലെ കൺട്രോൾ റൂമിന്റെ മെയിൽ ഐഡിയിൽ മാറ്റം

സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയവര്‍ക്കായി കേരള സര്‍ക്കാര്‍ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിരുന്നു രണ്ടരവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍...

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...