കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ പതിനഞ്ചുകാരിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തി.
ഒപ്പം ഉണ്ടായിരുന്ന 11 കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയുണ്ട്. നല്ലളം സ്‌റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുന്‍പുണ്ടായ സംഭവം പെണ്‍കുട്ടി പുറത്തു പറഞ്ഞത് കൗണ്‍സിലിങ്ങിനിടെയാണ്.
നല്ലളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയരായ വിദ്യാര്‍ഥികളോട് ചൊവ്വാഴ്ച സിഡബ്ല്യുസിക്ക് മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കി.