കടമായി ചോദിച്ചത് 11774 കോടി രൂപ; ചെലവിന് ചൈനയ്ക്ക് മുന്നില്‍ കൈനീട്ടി പാക്കിസ്ഥാന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാക്കിസ്ഥാന്‍ വീണ്ടും ചൈനയോട് കടം ചോദിച്ചു. 11774 കോടി രൂപ വരുന്ന 1.4 ബില്യണ്‍ ഡോളറാണ് (10 ബില്യണ്‍ യുവാന്‍) പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്. ചൈനയുമായുള്ള വ്യാപാര കരാര്‍ പ്രകാരമുള്ള 30 ബില്യണ്‍ യുവാന്‍ പാക്കിസ്ഥാന്‍ ഇതിനോടകം ഉപയോഗിച്ചിരുന്നു. ഐഎംഎഫ് ലോകബാങ്ക് യോഗത്തിനിടെ ചൈനയുടെയും പാക്കിസ്ഥാന്റെയും ധനകാര്യമന്ത്രിമാര്‍ ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തി.

പണ കൈമാറ്റ കരാറിലെ സഹായത്തുക 40 ബില്യണ്‍ യുവാനായി ഉയര്‍ത്തണമെന്നാണ് ചൈനയോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ചൈന തയ്യാറായാല്‍ പാക്കിസ്ഥാന് 5.7 ബില്യണ്‍ ഡോളര്‍ സഹായം ലഭിക്കും. വായ്പാ പരിധി ഉയര്‍ത്താന്‍ ഇതാദ്യമായല്ല ചൈനയോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് മുന്‍പ് ചോദിച്ചപ്പോഴൊന്നും ചൈന വായ്പാ പരിധി ഉയര്‍ത്തിയിട്ടുമില്ല.

നിലവില്‍ 4.3 ബില്യണിന്റെ സഹായം നല്‍കുന്നത് ചൈന മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കരാര്‍ പ്രകാരം 2027 വരെയാണ് വായ്പാ തിരിച്ചടവ് കാലാവധി.

spot_img

Related news

11 ഉം12 ഉം വയസുള്ള സ്വന്തം വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

മാതാപിതാക്കളോളം ബഹുമാനിക്കപ്പെടേണ്ടവരാണ് അധ്യാപകരെന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന, നിലനിന്നിരുന്ന വിശ്വാസം. വിദ്യാര്‍ത്ഥികളുടെ...

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ക്യാപിറ്റോളില്‍ വന്‍ ഒരുക്കങ്ങള്‍

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എഴുപത്തിയെട്ടുകാരന്‍...

ടിപ്പ് കുറഞ്ഞുപോയി; ഗര്‍ഭിണിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പിസ്സ ഡെലിവറി ഗേള്‍

ഫ്‌ലോറിഡ: ടിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി...

തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ദില്ലി: ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട. അര...

World AIDS Day 2024: എയ്ഡ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. സമൂഹത്തില്‍ എയിഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതിരിക്കാനും...