സംസ്ഥാന ബജറ്റില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കെ.എസ്.ഇ.ബിക്ക് 1088.8 കോടി

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍
കെ.എസ്.ഇ.ബിക്ക് 1088.8 കോടി ബജറ്റില്‍ അനുവദിച്ചു. പമ്പ് ഡാം സ്റ്റോറോജ് പദ്ധതിക്ക് 100 കോടി അനുവദിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സാധ്യമായ ഇടങ്ങളില്‍ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കൂടാതെ ഊര്‍ജ മേഖലയ്ക്ക് 1156.76 കോടി കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. കെ.എസ്.ഇ.ബിക്ക് ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിക് 6.5 കോടി. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം നടപ്പിലാക്കാന്‍ 5 കോടി. 192.46 കോടി ചെറുകിട ജലസേചന പദ്ധതികള്‍ക്ക്. തോട്ടപ്പള്ളി സ്പില്‍വേ ശക്തിപ്പെടുത്താന്‍ 5 കോടി അനുവദിച്ചതായി മന്ത്രി അറിയിച്ചു.

spot_img

Related news

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. റേഷന്‍കട...

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...