മലപ്പുറത്തിനി ഫുട്ബാള്‍ ആവേശം:സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന് ശനിയാഴ്ച വിസില്‍ മുഴങ്ങും.

മഞ്ചേരി: ഫുട്ബാളിനെ നെഞ്ചിലേറ്റിയ മലപ്പുറത്തേക്ക് വിരുന്നെത്തിയ സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന് ശനിയാഴ്ച വിസില്‍ മുഴങ്ങുമ്പോള്‍ ജില്ല മുഴുവന്‍ ആവേശത്തില്‍.കടലുണ്ടിപ്പുഴയുടെ തീരത്ത് തലയെടുപ്പോടെ നില്‍ക്കുന്ന പുല്‍മൈതാനത്തിലെ വെള്ളിവെളിച്ചത്തില്‍ ഇനിയുള്ള 17 രാവുകളില്‍ കാല്‍പന്തുകളിയുടെ ആരവമുയരും.
ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആദ്യമത്സരത്തില്‍ കരുത്തരായ ബംഗാള്‍ അട്ടിമറി വീരന്മാരായ പഞ്ചാബിനെ കോട്ടപ്പടി മൈതാനത്ത് നേരിടും. രാവിലെ 9.30നാണ് മത്സരം.
രാത്രി എട്ടിന് കേരളം രാജസ്ഥാനെ പയ്യനാട് സ്റ്റേഡിയത്തില്‍ നേരിടും. ഫുട്ബാളിനെ ഇടനെഞ്ചില്‍ കൊണ്ടുനടക്കുന്നവരുള്ള നാട്ടിലേക്ക് വരുന്ന മത്സരം മലപ്പുറത്തെ കളിപ്രേമികള്‍ ആവേശത്തോടെയാണ് എതിരേറ്റത്.
പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയവും കോട്ടപ്പടി സ്റ്റേഡിയവും മത്സരങ്ങള്‍ക്ക് വേദിയാകുമെന്ന് പ്രഖ്യാപിച്ചതോടെ ആവേശം ഇരട്ടിയായി.

spot_img

Related news

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി സഞ്ജു സാംസണ്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...