വെള്ള നിറം ഔട്ട്! വിനോദയാത്ര ഇനി കളറാകും; സർക്കാർ നിയന്ത്രണങ്ങളിൽ അയവ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനം. യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. ഏകീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളം നിറം നിർബന്ധമാക്കിയത്.

മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള ആക്കിയതും നിറം മാറ്റത്തിന് പ്രേരണയായി. നിറംമാറ്റത്തിനെതിരെ സമ്മർദ്ദങ്ങളുണ്ടായെങ്കിലും സർക്കാർ വഴങ്ങിയില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വീണ്ടും നീക്കം സജീവമായത്.

spot_img

Related news

ഇന്ത്യൻ ചരിത്രഗവേഷണത്തിലെ സൂര്യതേജസ്സ് അസ്തമിച്ചു; ഡോ. കെ.എൻ. പണിക്കർ വിടവാങ്ങി

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു....

അടച്ചിട്ട വീട്ടിൽ രക്തം വാർന്ന നിലയിൽ മൃതദേഹങ്ങൾ; പുറത്ത് കരച്ചിലുമായി പിഞ്ചുകുഞ്ഞ്; നാടിനെ നടുക്കി പൊൻകുന്നത്തെ മരണം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ,...

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൻ.ഡി.എ പ്രചാരണം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി 11-ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ 11ന് പ്രധാനമന്ത്രി...

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്; പീഡനക്കേസിലെ അറസ്റ്റിന് ശേഷം ആദ്യ പൊതുപരിപാടി

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ...

കോൺഗ്രസിൽ ‘കൈ’ തെളിഞ്ഞു; 60 സീറ്റുകളിൽ ധാരണ, പട്ടികയുമായി നേതാക്കൾ ഡൽഹിയിലേക്ക്

കൊച്ചി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു....