റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എൽകെജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാങ്ങോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്‍റെയും അമാനയുടെയും മകളും പാങ്ങോട് ഗവ. എൽപിഎസിലെ എൽകെജി വിദ്യാർഥിനിയുമായിരുന്ന സനാ മെഹ്‌റിൻ ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാതാവിനോടൊപ്പം വിവാഹത്തിനുപോയി മടങ്ങിയെത്തിയപ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ എത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ സനയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണപ്പെട്ടു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു. വൈകിട്ടോടെ സംസ്കരിച്ചു.

spot_img

Related news

കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂർ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍...

മുഖ്യമന്ത്രി ചർച്ചകളിൽ പുകഞ്ഞ് യുഡിഎഫ്; പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് നേതാക്കൾ

തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിൽ ചുറ്റിത്തിരിഞ്ഞ് യുഡിഎഫ്....

മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!

കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ്...

“ഇനി ഐവർമഠത്തിലെ ശാന്തിതീരത്ത്”; ശ്രീനന്ദയ്ക്ക് വിട നൽകി ജന്മനാട്, ചിതയ്ക്ക് തീകൊളുത്തി സഹോദരൻ

ചിക്ക്മഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്ക് കണ്ണീരോടെ വിട നൽകി...

“വികസനമാണ് ലക്ഷ്യം, മതം പറഞ്ഞല്ല വോട്ട് ചോദിച്ചത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നവ്യ ഹരിദാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കോഴിക്കോട് നോർത്തിലെ എൻഡിഎ...