വഖഫ് നിയമ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

ലോക്സഭ പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാകും ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുക. ഇന്നലെ അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വഖഫ് നിയമഭേദഗതി ബില്ല് ലോക്സഭ പാസ്സാക്കിയത്. ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുക ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജിജു ആയിരിക്കും.

രാജ്യസഭയില്‍ വഖഫ് നിയമഭേദഗതി ബില്ല് പാസ്സാക്കിയാല്‍ അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ വഖഫ് നിയമഭേദഗതി ബില്ല് നിയമമാകും. ലോക്‌സഭയില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ബില്ലിന്മേല്‍ പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികള്‍ ഭൂരിപക്ഷ വോട്ടോടെ തള്ളി. വഖഫ് ബില്ലിന്മേല്‍ ലോക്‌സഭയില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് ഉയര്‍ന്നത്. ഭരണഘടന വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ത്തു.

എന്നാല്‍ ബില്ല് എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് എതിരെ ആകുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ ചോദിച്ചു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ട്രൈബ്യൂണലില്‍ ഉണ്ട്. നിയമഭേദഗതിയിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. മുസ്ലിം സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായാണ് ഈ ബില്ല് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെന്നും കിരണ്‍ റിജിജു അവകാശപ്പെട്ടു.

spot_img

Related news

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടാനയുടെ താണ്ഡവം: രണ്ട് മരണം, പ്രദേശം ഭീതിയിൽ

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ...

സിനിമാ താരങ്ങളും വ്യവസായികളും കുടുങ്ങിയ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അതിർത്തിയിൽ വെച്ച് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ...

ഭീകരം! 16 വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; മാംസം ഭക്ഷിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ...

സൗദി-ഒമാൻ വ്യോമപാത തുറന്നു; മസ്‌കത്തിലേക്കും ജിദ്ദയിലേക്കും വിമാനങ്ങൾ പറന്നുതുടങ്ങി

ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമമേഖല തുറന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള...

സുഖോയ് വിമാന ദുരന്തം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു....