ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കീഴിശ്ശേരി തവനൂര്‍ സ്വദേശി സി. നീതുവാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനെ സമീപിച്ചത്. ഫോണിന്റെ വിലയായ 69,900 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നല്‍കാനാണ് കമീഷന്‍ വിധിച്ചത്. 2024 ജൂണിലാണ് പരാതി സമര്‍പ്പിച്ചത്.

2023 നവംബറില്‍ മഞ്ചേരിയിലെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ നിന്ന് 69,900 രൂപക്കാണ് നീതു ഐ ഫോണ്‍ വാങ്ങിയത്. 2024 ജൂണില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ സന്ദേശം വന്നു. അപ്‌ഡേഷനുശേഷം ഡിസ്പ്ലേ പച്ചനിറത്തിലായി. മഞ്ചേരിയിലെ സ്ഥാപനം മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ ഫോണ്‍ എത്തിച്ചു. അവിടെ നിന്ന് സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ബെംഗളൂരുവിലെ സെന്ററിലേക്ക് അയച്ചു. ഒരുമാസത്തിനുശേഷം ഫോണ്‍ തിരിച്ചെത്തി. കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ വീണ് തകരാറിലായതാണെന്നും ഫോണ്‍ മാറ്റി നല്‍കാനും റിപ്പയര്‍ ചെയ്തു നല്‍കാനും സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.

വാറന്റി കാലാവധിക്ക് മുന്നേ മൊബൈലില്‍ എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ മാറ്റിനല്‍കുമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പരാതിക്കാരി അഡ്വ. പി പ്രദീപ്കുമാര്‍ മുഖേന കോടതിയെ സമീപിച്ചത്. 45 ദിവസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം പരാതിക്കാരിക്ക് ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ മോഹന്‍ദാസന്‍ പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷനാണ് ഉത്തരവിട്ടത്.

spot_img

Related news

നാട്ടിൽ നിന്ന് ലഹരിയുമായി മടക്കം; കാളികാവിൽ 4.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: കാളികാവിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന...

മലപ്പുറത്ത് ‘പാമ്പ് പേടി’; പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകൾ, ജാഗ്രതാനിർദ്ദേശവുമായി വനംവകുപ്പ്

മലപ്പുറം: വേനല്‍ കടുത്തതോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍...

സ്ഥാനക്കയറ്റം നിഷേധിക്കുന്നു; മോട്ടോർ വാഹന വകുപ്പിൽ ‘അധിക ജോലി’ ചെയ്ത് വേറിട്ട പ്രതിഷേധം

മലപ്പുറം: സ്ഥാനക്കയറ്റ സാധ്യതകള്‍ നിഷേധിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! അമ്പലപ്പടി – കൊളത്തൂർ റോഡിൽ വാഹനങ്ങൾക്ക് വിലക്ക്; പകരം പാതകൾ ഇങ്ങനെ

അങ്ങാടിപ്പുറം റോഡിൽ അമ്പലപ്പടി മുതൽ കൊളത്തൂർ സ്റ്റേഷൻ പടി വരെയുള്ള ഭാഗത്ത്...

ലക്ഷങ്ങൾ വാങ്ങി മുക്കി, വിദേശത്ത് കൊടും പീഡനം; കൊണ്ടോട്ടിയിലെ ‘മനുഷ്യക്കടത്ത്’ ഏജൻസിക്കെതിരെ 30 ഓളം പരാതികൾ

മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും അനധികൃത മനുഷ്യക്കടത്തും നടത്തുന്നു...