വെട്ടിയിട്ട അക്വേഷ്യാമരങ്ങള്‍ക്ക് തീപിടിച്ചു

വളാഞ്ചേരി: വട്ടപ്പാറയില്‍ വെട്ടിയിട്ട അക്വേഷ്യാമരങ്ങള്‍ക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തി നിന്ന മരങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പാണ് വെട്ടി മാറ്റിയത്. അതികഠിനമായ ചൂടുകാരണമാണ് മരങ്ങള്‍ക്ക് തീപിടിച്ചതെന്നാണ് വിവരം. തൊട്ടടുത്ത പുല്‍ക്കാടുകള്‍ക്ക് തീപടര്‍ന്നത് നാട്ടുകാരില്‍ ആശങ്കപരത്തി. സംഭവമറിഞ്ഞ് തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

spot_img

Related news

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയ വികസന പത്രിക പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് തയാറാക്കിയ ജനകീയ വികസന പത്രികയുടെ...

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ യുഡിഎഫ് പ്രകടണം നടത്തി

നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...