മുഖ്യമന്ത്രി ചർച്ചകളിൽ പുകഞ്ഞ് യുഡിഎഫ്; പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് നേതാക്കൾ

തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിൽ ചുറ്റിത്തിരിഞ്ഞ് യുഡിഎഫ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് പിന്തിരിയണമെന്ന അഭിപ്രായവുമായി നേതാക്കൾ രംഗത്തെത്തി.

ഏകപക്ഷീയമായ അഭിപ്രായങ്ങൾ പറയുന്നത് ശെരിയല്ലെന്നും കോൺഗ്രസ് പാർട്ടി എടുക്കേണ്ട തീരുമാനമാണിത്. മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിലേക്ക് ഇതുവരെ കോൺഗ്രസ് കടന്നിട്ടില്ല അതിനൊക്കെ സംവിധാനങ്ങൾ ഉണ്ടെന്നും നാലാം തീയതി കഴിഞ്ഞാൽ അക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകുമെന്ന് എല്ലാ ദിവസവും ചർച്ചചെയ്യേണ്ട കാര്യമില്ലെന്നും ഇനിയും 24 ദിവസം ബാക്കി ഉണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കോൺഗ്രസ് ഹൈക്കമാൻഡ് യുക്തമായ സമയത്ത് തീരുമാനം എടുക്കും. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമാണുള്ളത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, വി.ഡി സതീശനെ പിന്തുണച്ച് പ്രതികരണം നടത്തിയ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ A, I ഗ്രൂപ്പുകൾ തള്ളി. ഇന്ന് ഇക്കാര്യത്തിൽ പ്രതികരണത്തിന് മുഹമ്മദ് ഷിയാസ് തയ്യാറായില്ല. മുഹമ്മദ് ഷിയാസ് അദ്ദേഹത്തിന്റെ ശൈലിയിലാണ് കാര്യങ്ങൾ പറയുന്നതെന്നും അത് നിയന്ത്രിക്കാൻ പറഞ്ഞിട്ടുണ്ടെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.

spot_img

Related news

കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂർ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍...

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എൽകെജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാങ്ങോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നാലു...

മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!

കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ്...

“ഇനി ഐവർമഠത്തിലെ ശാന്തിതീരത്ത്”; ശ്രീനന്ദയ്ക്ക് വിട നൽകി ജന്മനാട്, ചിതയ്ക്ക് തീകൊളുത്തി സഹോദരൻ

ചിക്ക്മഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്ക് കണ്ണീരോടെ വിട നൽകി...

“വികസനമാണ് ലക്ഷ്യം, മതം പറഞ്ഞല്ല വോട്ട് ചോദിച്ചത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നവ്യ ഹരിദാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കോഴിക്കോട് നോർത്തിലെ എൻഡിഎ...