രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അംഗൻവാടിയിൽ നിന്നും നൽകിയ അമൃതം പൊടി പാക്കറ്റിൽ പല്ലിയുടെ ജഡം കണ്ടെത്തി

തിരുവനന്തപുരം: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പിന്നീടും ഉപയോഗം തുടർന്നു. ഒടുവിൽ പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്. ഇതോടെ ചെമ്മണ്ണുവിള സ്വദേശികളായ കുട്ടിയുടെ രക്ഷിതാക്കൾ അംഗനവാടി ടീച്ചറെ വിവരം അറിയിച്ചു. പിന്നാലെ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞിന് ഛര്‍ദിയും വയറിളക്കവും ഉണ്ടെന്ന് ആശാവര്‍ക്കര്‍മാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശാവര്‍ക്കര്‍മാര്‍ ഒആര്‍എസ് കൊടുത്ത് കുഞ്ഞിന് ഛര്‍ദ്ദിക്കും വയറിളക്കത്തിനും ശമനമുണ്ടായി. ദിവസങ്ങള്‍ കഴിഞ്ഞാണ് ജഡം കാണുന്നതെന്നതിനാൽ ആശങ്കയിലാണ് കുടുംബം. ഈ മാസം പത്തിനായിരുന്നു പൊടി വാങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞാണ് പാക്കറ്റ് പൊട്ടിച്ചതും കുഞ്ഞിന് നല്‍കിക്കൊണ്ടിരുന്നതും. അമൃതംപൊടിയിൽ പല്ലിയെ കണ്ടതോടെ അന്വേഷണം വേണമെന്ന ആവ‍ശ്യം ഉന്നയിക്കുകയാണ് രക്ഷിതാക്കള്‍.

spot_img

Related news

അൽ സലാമ ഐ ഹോസ്പിറ്റൽ, പെരിന്തൽമണ്ണയിൽ ഡയബറ്റിക് വിഷൻ കെയർ ക്യാമ്പ്; നവംബർ 13ന് രാവിലെ 9 മുതൽ 12 വരെ

പെരിന്തൽമണ്ണ: ലോക ഡയബറ്റിക് ദിനാചരണത്തിന്റെ ഭാഗമായി അൽ സലാമ ഐ ഹോസ്പിറ്റൽ,...

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആദ്യം, കൊളോനോസ്‌കോപ്പി വഴി 4 സെ.മീ വലിപ്പമുള്ള വലിയ പോളിപ്പ് നീക്കം ചെയ്തു

മലപ്പുറം: തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ കൊളോനോസ്‌കോപ്പി വഴി ആദ്യത്തെ പോളിപെക്ടമി...

എഴുത്തച്ഛന്‍ പുരസ്‌കാരം കെ.ജി ശങ്കരപ്പിള്ളയ്ക്ക്

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം ഈ വര്‍ഷത്തെ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ കെ.ജി ശങ്കരപ്പിള്ളയാണ്...

അഫ്ഗാനിൽ വീണ്ടും പാക് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് ആക്രമണം. ഇന്ന് രാവിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡാക്...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ; കുടിശ്ശിക തീര്‍ക്കാൻ 100 കോടി അനുവദിച്ചു

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക...