മത്സ്യബന്ധനത്തിനിടെ കടലിൽ നിന്ന് ലഭിച്ചത് രണ്ട് നാഗവിഗ്രഹങ്ങൾ; പൊലീസിൽ ഏൽപ്പിച്ച് മലപ്പുറം സ്വദേശി

മലപ്പുറം: താനൂർ ഉണ്ണ്യാൽ അഴീക്കൽ കടലിൽ നിന്ന് മത്സ്യബന്ധനത്തിനിടെ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി. പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കൽ റസലിന്റെ വലയിലാണ് വിഗ്രഹങ്ങൾ കുടുങ്ങിയത്. ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന പിച്ചളയിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് ലഭിച്ചത്. വിഗ്രഹങ്ങൾ റസൽ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കണ്ടെത്തിയ വിഗ്രഹങ്ങൾ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാകാൻ സാധ്യതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. 

spot_img

Related news

ഭയമല്ല, ജാഗ്രത! ചൂട് കൂടിയതോടെ പാമ്പുകൾ നാട്ടിലിറങ്ങുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

മലപ്പുറം: വേനൽച്ചൂട് കടുത്തതോടെ ജനവാസ മേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നു. ചൂടിൽ...

സൗമ്യമായ പുഞ്ചിരി മാഞ്ഞു; വേങ്ങരയുടെ പ്രിയപ്പെട്ട ഡോക്ടർ ഷംസിയ ഇനി ഓർമ്മ

മലപ്പുറം: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ഷംസിയ...

കാഴ്ചയില്ലാത്ത മാഷിന് കാഴ്ചയാകാൻ പോയ റുഖിയ; വിധി കവർന്നത് ആ കുടുംബത്തിന്റെ സ്വപ്നങ്ങൾ

കേരളത്തെ നടുക്കിയ വാൽപാറ വാഹനാപകടത്തിൽ പൊലിഞ്ഞ ഒൻപത് ജീവനുകൾക്കും പറയാനുള്ളത് ഹൃദയഭേദകമായ...

വാൽപാറ ദുരന്തം – കണ്ണീരണിഞ്ഞ് നാട്

വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറത്തെത്തിച്ചു. പാങ്ങ്...

വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട മസ്നീനെ പെരിന്തൽമണ്ണയിലേക്ക് മാറ്റി; ഉമ്മയുടെ മരണം ഇനിയും മറച്ചുവെച്ച് ബന്ധുക്കൾ

വാൽപ്പാറയിലെ ആ കൊടുംവളവിൽ തകർന്നുവീണത് ഒരു വിദ്യാലയത്തിന്റെ സ്വപ്നങ്ങളും ഒരു നാടിന്റെ...