ചികിത്സ ഉറപ്പ്, അടാട്ട് സുരക്ഷിതം; അമല ആശുപത്രിയുമായി ചേർന്ന് സമഗ്ര ആരോഗ്യ പദ്ധതിയുമായി അനിൽ അക്കര

തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര. അമല ആശുപത്രിയുമായി ചേർന്നാണ് പഞ്ചായത്തിലെ ആളുകൾക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതെന്ന് അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽ അക്കര വിശദമാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ തൃശൂർ അമല ഹോസ്പിറ്റൽ ഡയറക്ടർ ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിൻ്റ് ഡയറക്ടർ ഡെൽജോ പുത്തൂർ സിഎംഐ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പുതിയ നടപടി. മാർച്ച് ആദ്യവാരം മുതൽ ഈ സംരംഭം നിലവിൽ വരുമെന്നാണ് അനിൽ അക്കര വിശദമാക്കുന്നത്. അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെ വരുന്ന ബില്ലുകൾക്ക് 35 ശതമാനമാനം കിഴിവ് ലഭിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിനായി റേഷൻ കാർഡിൻ്റെ കോപ്പി സഹിതം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ശുപാർശ സഹിതമുള്ള പ്രത്യേക ഫോമിൽ അപേക്ഷ നൽകിയാൽ അമല ആശുപത്രി ഓരോ വ്യക്തിക്കും അമല ആശുപത്രി ഹെൽത്ത് കാർഡ് അനുവദിക്കും. ഓരോ വർഷവും ഈ കാർഡ് പുതുക്കണം. ഗ്രാമപഞ്ചായത്ത് മെമ്പർമാർ മുഖേനെ ഫെബ്രുവരി ഒന്ന് മുതൽ ഫോം വിതരണം ചെയ്യുമെന്നും അനിൽ അക്കര സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദമാക്കി.

spot_img

Related news

റിയൽ കേരള സ്റ്റോറി; ആറ്റുകാൽ പൊങ്കാലയിൽ സൗഹൃദത്തിന്റെ തണലൊരുക്കി പാളയം ജുമാ മസ്ജിദും പള്ളിയും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ...

പേരാവൂരിലേക്ക് ശൈലജ ടീച്ചർ; മട്ടന്നൂരിൽ സനോജ്; തളിപ്പറമ്പിൽ പി.കെ ശ്യാമള! കണ്ണൂരിലെ സി.പി.ഐ.എം പടയൊരുക്കം

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം.വി...

രാഹുൽ ഔട്ട്, പിഷാരടി ഇൻ? പാലക്കാട് ഇറങ്ങാൻ മുരളീധരനും കണ്ണൻ ഗോപിനാഥനും; അനിശ്ചിതത്വം തുടർന്ന് യുഡിഎഫ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള...

അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു, സഹോദരി ചികിത്സയിൽ

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന...

ഭക്തിയുടെ പെരുമഴയിൽ തലസ്ഥാനം; ഇന്ന് ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ തലസ്ഥാന നഗരി. ഇന്നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍...