ഇനി മുതല്‍ 30 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് ട്രായ്

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ കാലാവധി 28 ദിവസമാക്കി ചുരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇനി മുതല്‍ 30 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് ട്രായ് നിര്‍ദേശിച്ചു. ഇതിന് പിന്നാലെ എല്ലാ കമ്പനികളും 30 ദിവസം കാലാവധിയുള്ളതും ഒരേ തിയതിയില്‍ പുതുക്കാവുന്നതുമായ പ്ലാനുകള്‍ പ്രഖ്യാപിച്ചു. 28 ദിവസത്തിലൊരിക്കല്‍ പുതുക്കുമ്പോള്‍ വര്‍ഷത്തില്‍ ’13 മാസം’ എന്ന വിചിത്രമായ കണക്ക് ഇതോടെ ഇല്ലാതാവും. 28, 56, 84 ദിവസങ്ങളായിട്ടിരുന്നു ഇതുവരെയുള്ള റീചാര്‍ജ് മാസത്തിന്റെ അവസാന തിയതിയിലോ, ചാര്‍ജ് ചെയ്തതിന്റെ തൊട്ടടുത്ത മാസത്തെ അതേ തിയതിയിലോ റീചാര്‍ജ് ചെയ്യണമെന്നാണ് പുതിയ നിബന്ധന. 28 ദിവസത്തെ പ്ലാന്‍ കണക്കാക്കുമ്പോള്‍ ഒരു വര്‍ഷം ഒരു മാസത്തെ അധികതുക ടെലികോം കമ്പനികള്‍ ഈടാക്കുന്നതായ ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ടെലികോം താരിഫ് ഉത്തരവില്‍ ട്രായ് ഭേദഗതി വരുത്തി ഉത്തരവ് ഇറക്കിയത്.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....