തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുതൽ സന്ദർശകർക്കായി തുറന്നു; ടിക്കറ്റ് നിരക്കുകളും മറ്റ് വിവരങ്ങളും അറിയാം

തൃശ്ശൂർ: പ്രകൃതിയോടൊപ്പം വന്യജീവികളുടെ ലോകം അടുത്തറിയാൻ അവസരമൊരുക്കി തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് (ഫെബ്രുവരി 28) മുതൽ പൊതുജനങ്ങൾക്കായി തുറന്നു. രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്ദർശകരായി.

പ്രവേശന സമയം: രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് സന്ദർശന സമയം. എല്ലാ തിങ്കളാഴ്ചകളിലും സുവോളജിക്കൽ പാർക്കിന് അവധിയായിരിക്കും.

ടിക്കറ്റ് നിരക്കുകൾ:

  • മുതിർന്നവർ: 100 രൂപ
  • കുട്ടികൾ (5 – 12 വയസ്സ്): 30 രൂപ
  • മുതിർന്ന പൗരന്മാർ: 50 രൂപ
  • ഭിന്നശേഷിക്കാർ: സൗജന്യം

സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും, 20 വിദ്യാർത്ഥികളോടൊപ്പം വരുന്ന ഒരു അധ്യാപകൻ/അധ്യാപിക/ജീവനക്കാരൻ എന്നിവർക്കും 30 രൂപ നിരക്കിൽ പ്രവേശനം അനുവദിക്കും (ഹെഡ് മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ അനുമതി ആവശ്യമാണ്).

വാഹന പാർക്കിങ് നിരക്കുകൾ:

  • ഇരുചക്രവാഹനങ്ങൾ: 25 രൂപ
  • ഓട്ടോറിക്ഷ: 30 രൂപ
  • കാർ/ജീപ്പ്: 100 രൂപ
  • വാൻ/മിനി ബസ് (32 സീറ്റ് വരെ): 175 രൂപ
  • ബസ്: 250 രൂപ

മറ്റ് ഫീസുകൾ: സ്റ്റിൽ ക്യാമറയ്ക്ക് 350 രൂപയും, വീഡിയോ ക്യാമറയ്ക്ക് 750 രൂപയും, ക്ലോക്ക് റൂമിനായി 25 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കൽ പാർക്കിനുള്ളിൽ സഞ്ചരിക്കാനായി കെ.എസ്.ആർ.ടി.സി.യുടെ രണ്ട് ഇലക്ട്രിക് ബസുകളും സജ്ജീകരിച്ചിട്ടുണ്ട്. ഈ നോൺ-എ.സി ബസ്സുകളിൽ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് നിശ്ചിത നിരക്കും ഈടാക്കും.

spot_img

Related news

ആടിനെ മേയ്ക്കുന്നതിനിടെ തേനീച്ച ആക്രമണം; രക്ഷകരെയും ആക്രമിച്ചു; നേഴ്സിനും കുത്തേറ്റു

കൊല്ലം: ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച...

സ്വന്തമായി കല്ലറയൊരുക്കി കാത്തിരുന്നു; ഒടുവിൽ ആ വയോധികൻ ജീവിതം അവസാനിപ്പിച്ചു

തിരുവനന്തപുരം: സ്വന്തം കല്ലറ നിർമിച്ച് മരണം കാത്തിരുന്ന വയോധികൻ ഒടുവിൽ ആത്മഹത്യ...

മക്കരപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; സീനിയേഴ്സിന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം....

വാഗ്ദാനം പാലിച്ച് മുസ്ലിം ലീഗ്; വെള്ളിത്തോട്ടിൽ ഇന്ന് പുഞ്ചിരിയുടെ താക്കോൽ കൈമാറ്റം

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ...

സ്ഥാനാർത്ഥി പട്ടികയിൽ സസ്‌പെൻസ് നിലനിർത്തി സിപിഐഎം; കുന്നംകുളത്തേക്ക് സ്വരാജിനെ പരിഗണിക്കുന്നതായി സൂചന

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ...