പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ അനന്തിരവന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. കൗണ്ടന്നൂരിൽ ശെന്തിൽ കുമാര്‍ (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിടികൂടി. ഇരുവരും ഒന്നിച്ചാണ് മദ്യപിച്ചത്. അതിനുശേഷം ഒന്നിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രഭാകരൻ ശെന്തിൽ കുമാറിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രഭാകരൻ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.




