സെപ്റ്റംബ‌ർ 7ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം; ഇന്ത്യൻ സമയം രാത്രി 8.58ന് ചന്ദ്രനുമേൽ ഭൂമിയുടെ നിഴൽ വീണ് തുടങ്ങും

സെപ്റ്റംബ‌ർ ഏഴിന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി 8.58ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും.

രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അ‍ർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പൊൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. ഗ്രഹണം പൂർണമായി 2.25 ഓടെ അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം.

spot_img

Related news

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടാനയുടെ താണ്ഡവം: രണ്ട് മരണം, പ്രദേശം ഭീതിയിൽ

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ...

സിനിമാ താരങ്ങളും വ്യവസായികളും കുടുങ്ങിയ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അതിർത്തിയിൽ വെച്ച് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ...

ഭീകരം! 16 വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; മാംസം ഭക്ഷിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ...

സൗദി-ഒമാൻ വ്യോമപാത തുറന്നു; മസ്‌കത്തിലേക്കും ജിദ്ദയിലേക്കും വിമാനങ്ങൾ പറന്നുതുടങ്ങി

ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമമേഖല തുറന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള...

സുഖോയ് വിമാന ദുരന്തം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു....