തിരുവനന്തപുരം: തൂക്കി വില്‍ക്കുന്ന അരിയുള്‍പ്പെടെയുളള ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും ജി എസ് ടി ബാധകമല്ലെന്ന് കേന്ദ്രം. പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി ബാധകമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞപനം. ഇത് ആശയക്കുഴപ്പമുണ്ടാക്കിയതോടെ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാല?ഗോപാല്‍ കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു.അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഈ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി നല്‍കണമെന്ന് കേന്ദ്ര എക്സൈസ് കമ്മിഷണറേറ്റാണ് വിജ്ഞാപനമിറക്കിയത്. എന്നാല്‍ ഉത്തരവില്‍ പാക്കറ്റിന്റെ അളവ് വ്യക്തമാക്കിയിരുന്നില്ല. ഇതോടെ ചില്ലറവില്‍പ്പനക്കായി ചാക്കുകളിലാക്കി കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്കും നികുതി ബാധകമാകുമെന്ന ആശങ്കയുയര്‍ന്നു. ചാക്കില്‍ കൊണ്ടുവരുന്ന ലേബല്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് ബാധകമാകുന്ന നികുതി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടി വന്നാല്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക വ്യാപാരികള്‍കൂടി അറിയിച്ചതോടെയായിരുന്നു ധനമന്ത്രിയുടെ ഇടപെടല്‍.