‘നടപടി ചീപ്പ്’; ‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ നടപടി ചീപ്പെന്ന് മുസ്​ലിം ലീഗ് അഖിലേന്ത്യ ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി. ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു. വിളിക്കാത്ത നടപടി ചീപ്പ്. ഇത്തരം പരിപാടികൾ ജനാധിപത്യപരമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനം ഭരിക്കുന്നവരോട് പരിഗണന കാണിക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു. ദേശീയ പാത സംസ്ഥാനവും കേന്ദ്രവും രക്ഷകർതൃത്വം അവകാശപ്പെടുന്നുണ്ട് ഇതിൻ്റെ ഭാഗമാണോ എന്ന് പരിശോധിക്കണം. പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ കേന്ദ്രം ജനാധിപത്യ മര്യാദകൾ പാലിക്കണം.

കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും ഭരിക്കുന്ന പാർട്ടിയിലെ ജനപ്രതിനിധികളെ മാത്രം നോക്കിയാൽ പോര. നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പ്രധാനമന്ത്രിയുടെ പരുപാടിയിൽ പങ്കെടുപ്പിക്കുന്നുണ്ട്. ജനാധിപത്യത്തോടുള്ള ബഹുമാനം നഷ്ടപെടുമ്പോഴാണ് ഇങ്ങനെ ഒക്കെ ചെയുന്നത്. ഭരണ കൂടത്തിന്റെ പരിപാടിയാണ്, രാഷ്ട്രീയ പാർട്ടിയുടെ പരിപാടി അല്ലെന്നും പി എം എ സലാം വിമർശിച്ചു.

spot_img

Related news

കേരളത്തിൽ മോദി തരംഗം; കൊച്ചിയിൽ 10,800 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം, എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിസിൽ മുഴങ്ങി!

കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി....

ഫോൺ ചാർജ് തീരുന്നോ? ഗൂഗിളിന്റെ ഈ പുതിയ ഫീച്ചർ നിങ്ങൾക്കൊരു ആശ്വാസമാകും

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദനയായ 'ബാറ്ററി ഡ്രൈൻ' (Battery Drain)...

ചെന്നിത്തല നവോദയയിൽ വീണ്ടും മരണം; ‘മകൻ ഒരിക്കലും ഇത് ചെയ്യില്ല’, കൊലപാതകമെന്ന് പിതാവ്

ചെന്നിത്തല: ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ...

തൃശൂരിൽ കാറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; ഉള്ളിൽനിന്ന് പിസ്റ്റളും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

തൃശൂർ: കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ...

ദേശീയപാത ഉദ്ഘാടനം: പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന്...