തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് അതിർത്തി പങ്കിടുന്ന കേരളത്തിലും അവധി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ഇന്നു മുതൽ 18 വരെ തുടർച്ചയായി നാല് ദിവസങ്ങൾ പൊതു അവധിയാണ്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ആഘോഷത്തിലാണ് തമിഴ് ജനത. രാവിലെ മുതൽ തന്നെ ഓരോ വീടുകളിലും പൊങ്കൽ സമർപ്പണം നടക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹ പൊങ്കൽ സമർപ്പണവും സംഘടിപ്പിച്ചിട്ടുണ്ട്.

ഒരു വർഷത്തെ കാർഷിക സമൃദ്ധിയ്ക്ക് പ്രകൃതിയ്ക്കും സൂര്യനും നന്ദി പറയുകയാണ് പൊങ്കൽ സമർപ്പണത്തിലൂടെ തമിഴ് ജനത ചെയ്യുന്നത്. തൈമാസത്തിലെ ആദ്യദിനമാണ് തൈപ്പൊങ്കൽ. വീടിന് മുൻപിൽ അടുപ്പുകൂട്ടി, മൺപാനകളിൽ പൊങ്കൽ തയ്യാറാക്കും. പാലും അരിയും ശർക്കരയും ചേർത്ത് മധുരമുള്ള പൊങ്കലാണ് തയ്യാറാക്കുക. നാളെയാണ് മാട്ടുപ്പൊങ്കൽ. കർഷകനെ സഹായിക്കുന്ന കാലികൾക്കുള്ള ആദരം. മറ്റന്നാൾ ബന്ധുജനങ്ങളെ കാണുന്ന പൊങ്കലോടെ ആഘോഷങ്ങൾക്ക് സമാപിയ്ക്കും.

അതേസമയം, പ്രസിദ്ധമായ മധുര ജെല്ലിക്കെട്ട് മത്സരങ്ങൾക്കും ഇന്ന് തുടക്കമാകും. അവണിയാപുരത്താണ് ഇന്ന് മത്സരങ്ങൾ ആരംഭിയ്ക്കുക. പാലമേട്ടിൽ 16നാണ് ജെല്ലിക്കെട്ട്. 17ന് അളങ്കനല്ലൂരിൽ നടക്കുന്ന ജെല്ലിക്കെട്ട് മത്സരങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫ്ളാഗ് ഓഫ് ചെയ്യും.

spot_img

Related news

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടാനയുടെ താണ്ഡവം: രണ്ട് മരണം, പ്രദേശം ഭീതിയിൽ

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ...

സിനിമാ താരങ്ങളും വ്യവസായികളും കുടുങ്ങിയ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അതിർത്തിയിൽ വെച്ച് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ...

ഭീകരം! 16 വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; മാംസം ഭക്ഷിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ...

സൗദി-ഒമാൻ വ്യോമപാത തുറന്നു; മസ്‌കത്തിലേക്കും ജിദ്ദയിലേക്കും വിമാനങ്ങൾ പറന്നുതുടങ്ങി

ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമമേഖല തുറന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള...

സുഖോയ് വിമാന ദുരന്തം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു....