പിഴ കുറഞ്ഞതിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; ജോലി ചെയ്യുന്നില്ലെന്ന് വിശദീകരണം

പിഴ കുറഞ്ഞതിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഉദ്യോഗസ്ഥന്‍ രുഥന്‍ മോഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന് കണ്ടെത്തിയാണ് രുഥന്‍ മോഹനെ സസ്‌പെന്‍ഡ് ചെയ്തത്. കൃത്യവിലോപവും, കോടതി വിധികളുടെ ലംഘനമാണെന്നും കണ്ടെത്തിയാണ് നടപടി.

അതേസമയം ഉദ്യോഗസ്ഥന്‍ ‘ജോലി ചെയ്യുന്നില്ല’ എന്നാണ് നടപടി എടുത്തതിന് മേലുദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ‘ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടി വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍ എന്ന് വിശദീകരണം. നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കി. വീഴ്ച തുടര്‍ന്നതിനാലാണ് നടപടിയെന്നും വിശദീകരിച്ചു.

അതേസമയം ഉടുമ്പന്‍ചോല എംല്‍എ എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. നെടുങ്കണ്ടത്ത് കേരളാ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എം എം മണി മാപ്പ് പറയണമെന്നും സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. അതേസമയം മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി സമരം നടത്തട്ടെ. നെടുങ്കണ്ടത്തെ ഉദ്യോഗസ്ഥന്‍ വാഹന ഉടമകളെ അന്യായമായി ദ്രോഹിച്ചതിനാലാണ് പ്രതികരിച്ചത്. ഇത് തുടര്‍ന്നാല്‍ ഇനിയും അധിക്ഷേപിക്കും. ഉദ്യോഗസ്ഥന്മാര്‍ പണപ്പിരിവിന് തോന്ന്യാസം ചെയ്താല്‍ എതിര്‍ക്കാന്‍ തനിക്ക് ഒരു പേടിയുമില്ല. അവര്‍ രാഷ്ട്രീയം ആണ് കളിക്കുന്നത്. അവര്‍ ചെയ്യുന്ന തോന്നിയവാസത്തിന് പിണറായിയുടെ പേര് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും എംഎം മണി കൂട്ടിചേര്‍ത്തു.

spot_img

Related news

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം: കേരളത്തിൽ ചൊവ്വാ‍ഴ്ച വരെ മ‍ഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംസ്ഥാവ്യാപകമായി വന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയില്‍

പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംസ്ഥാവ്യാപകമായി വന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ...

പട്ടാമ്പിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ട് സ്വകാര്യ ബസുകൾ

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വൻ ഗതാഗതക്കുരുക്ക്. വാഹനങ്ങൾ മണിക്കൂറോളമാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്....

പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; മലപ്പുറം കീഴാറ്റൂർ താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി

മലപ്പുറം കീഴാറ്റൂർ താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി. കീഴാറ്റൂർ ശ്രീ മുതുകുർശ്ശിക്കാവ് അയ്യപ്പ...