സമ്മർ ഇൻ ബത്ലഹേം 4k മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് മുന്നിലെത്തുന്നു

മെയിൻ സ്ട്രീം സിനിമയിൽ മുൻനിരയിലുള്ള ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ, വിദ്യാസാഗറിൻ്റെ മധുര മനോഹരമായ നിരവധി ഗാനങ്ങൾ, ഊട്ടിയുടെ ദൃശ്യഭംഗി പൂർണ്ണ നിറപ്പകിട്ടോടെ, നർമ്മവും, സസ്പെൻസുമൊക്കെ കോർത്തിണക്കി, ഭാവനാസമ്പന്നനായ രഞ്ജിത്തിൻ്റെ തിരക്കഥയിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത് ലഹേം എന്ന ചിത്രം നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക്.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വലിയ ജനപ്രീതി നേടിയതാണ്. ഓർത്തുവയ്ക്കുവാൻ ഒരുപാടു മുഹൂർത്തങ്ങൾ സമ്മാനിച്ചു ഈ ചിത്രം ടെലിവിഷൻ ചാനലുകളിൽ ഇന്നും നിറസാന്നിദ്ധ്യമാണ്. ഈ സാഹചര്യത്തിലാണ് നൂതനമായ സാങ്കേതികമികവിൻ്റെ അകമ്പടിയോടെ 4k അറ്റ്മോസിൽ ചിത്രംറീമാസ്റ്റർ ചെയ്യപ്പെടുന്നത്. പ്രേക്ഷകർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമായതിനാലാണ് ചിത്രത്തെ 4Kഅറ്റ്മോസിൽ അവതരിപ്പിക്കുന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.

കോക്കേഴ്സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം പ്രദർശന ശാലകളിൽ എത്തിക്കുന്നത്. ദേവദൂതൻ ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്കു ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്ത്വത്തിലാണ് ചിത്രം 4k നിലവാരത്തിൽ റീ മാസ്റ്റർ ചെയ്യപ്പെടുന്നത്. സുരേഷ് ഗോപി, ജയറാം മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ജനാർദ്ദനൻ, സുകുമാരി, രസിക തുടങ്ങിയ നിരവധി താരങ്ങളും അഭിനയിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ ‘ ഛായാഗ്രഹണം -സഞ്ജീവ് ശങ്കർ.
കലാസംവിധാനം – ബോബൻ. മേക്കപ്പ് -സി.വി. സുദേവൻ. കോസ്റ്റ്യം ഡിസൈൻ – എസ്. ബി. സതീശൻ. ക്രിയേറ്റീവ് വിഷനറി ഹെഡ് – ബോണി അസ്സനാർ’. കോറിയോഗ്രാഫി – കല,ബൃന്ദ. അറ്റ്മോസ് മിക്സ് – ഹരി നാരായണൻ കളറിസ്റ്റ് – ഷാൻ ആഷിഫ്. പ്രൊജക്റ്റ് മാനേജ്മെൻ്റ് ജിബിൻജോയ് വാഴപ്പിള്ളി. സ്റ്റുഡിയോ – ഹൈ സ്റ്റുഡിയോ. മാർക്കറ്റിംഗ് – ഹൈപ്പ്. ഡിസൈൻ – അർജുൻ മുരളി, സൂരജ് സുരൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം കോക്കേഴ്സ് മീഡിയാ എൻ്റർടൈൻമെൻ്റ് പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

spot_img

Related news

സംസ്ഥാന ചലച്ചിത്ര അവാർഡ്, പുരസ്കാര പ്രഖ്യാപനം നാളെ; മമ്മൂട്ടി മികച്ച നടനാവാൻ സാധ്യത

സംസ്ഥാന ചലച്ചിത്ര അവാർഡ്, പുരസ്കാര പ്രഖ്യാപനം നാളെ. മമ്മൂട്ടി മികച്ച നടനാവാൻ...

“8 മണിക്കൂറിലധികം ജോലി ചെയ്യുന്നതിനോട് യോജിപ്പില്ല, ആരോഗ്യവും സമയവും നഷ്ടപ്പെടും”: നടി രശ്‌മിക മന്ദാന

എട്ട് മണിക്കൂറിലധികം സമയം ജോലി ചെയ്യുന്നതിനോട് തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ല എന്ന്...

റീ റിലീസിൽ ഞെട്ടിക്കാൻ ജനപ്രിയ നായകൻ ദിലീപും; വരുന്നു കല്യാണരാമൻ

ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ....

മംഗലശ്ശേരി കാർത്തികേയന് മുന്നിൽ മുട്ടുകുത്തി ബോക്‌സ് ഓഫീസ്; ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട്‌

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. കഴിഞ്ഞ...