കാറിൽ പോകുമ്പോൾ ചിലർക്ക് മാത്രം ഛർദിക്കാൻ തോന്നുന്നു, എന്നാൽ മറ്റ് ചിലർക്ക് അതില്ല; എന്തുകൊണ്ട്?

കാറിൽ യാത്ര ചെയ്യുമ്പോൾ ചിലർക്ക് തലവേദനയെടുക്കുകയും ഛർദിക്കാൻ തോന്നുകയും ചെയ്യാറുണ്ട്. മോഷൻ സിക്ക്‌നെസ് എന്നാണ് ഇതിനെ പറയുന്നത്. എന്നാൽ മറ്റ് ചിലർക്ക് ഒരു പ്രശ്‌നവും കാണില്ല. അവർ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സുഖമായി ഉറങ്ങുകയോ പുസ്തകം വായിക്കുകയോ ചെയ്യുന്നതു കാണാം. എന്തുകൊണ്ടാണ് ചിലർക്ക് മാത്രം മോഷൻ സിക്‌നെസ് അനുഭവപ്പെടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?

ശരീരത്തിലെ സെൻസറി സിസ്റ്റവുമായി ബന്ധപ്പെട്ടതാണ് മോഷൻ സിക്‌നെസ്. തലച്ചോറിലേക്ക് വിവരങ്ങൾ സംവേദനം ചെയ്യുന്ന സെൻസസുകൾ വ്യത്യസ്തമായ സിഗ്നലുകൾ ഒരേസമയം നൽകുമ്പോഴാണ് മോഷൻ സിക്‌നെസ് അനുഭവപ്പെടുന്നത്. കാഴ്ചയും ചെവിയിലെ ഉൾഭാഗങ്ങളും വ്യത്യസ്തമായ സിഗ്നലുകൾ നൽകുമ്പോൾ തലച്ചോർ കൺഫ്യൂഷനിൽ ആയിപ്പോകുന്നു എന്ന് ലളിതമായി പറയാം.

ശരീരത്തിന്റെ ബാലൻസും സ്‌പേഷ്യൽ ഓറിയന്റേഷനും നിയന്ത്രിക്കുന്ന വെസ്റ്റിബ്യുലാർ സിസ്റ്റത്തെ ആണ് ഇത് ബാധിക്കുന്നത്. അതിനാലാണ് ക്ഷീണവും അമിതമായ വിയർക്കലും ചർദിക്കാനുള്ള തോന്നലും തലകറക്കവും തോന്നുന്നത്.

എക്‌സ്പിരിമെന്റൽ ബ്രെയ്ൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, മോഷൻ സിക്‌നെസിനുള്ള സാധ്യത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കാഴ്ചയിലൂടെ ഉണ്ടാകുന്ന അസുന്തിലാതാവസ്ഥ ചിലരെ കാര്യമായി ബാധിക്കില്ല. വെസ്റ്റിബ്യുലാർ സെൻസിറ്റിവിറ്റി, മൈഗ്രെയ്ൻ തുടങ്ങിയ ഘടകങ്ങൾ മോഷൻ സിക്‌നെസിന്റെ തീവ്രത നിർണയിക്കുന്നതിൽ പ്രധാനമാണ്. ഒരു വ്യക്തിയുടെ ശീലങ്ങളും രീതികളും ഇതിനെ സ്വാധീനിച്ചേക്കാം.

മോഷൻ സിക്‌നെസ് തോന്നാത്തവരുടെ കാഴ്ചയും വെസ്റ്റിബ്യുലാർ സിസ്റ്റവും തമ്മിൽ ശക്തമായ ബന്ധമുണ്ടായിരിക്കും. അവരുടെ തലച്ചോർ ശരീരം കടന്നുപോകുന്ന ചലനാവസ്ഥയെ കൃത്യമായി മുൻകൂട്ടി കാണും. എന്തെങ്കിലും ചെറിയ വ്യത്യാസങ്ങൾ സംഭവിച്ചാലും അതിനോട് തലച്ചോർ വേഗം പൊരുത്തപ്പെടും. ജനിതകഘടനയും സന്തുലിതാവസ്ഥയിലുള്ള ഹോർമോണുകളും ചെവിയ്ക്കുള്ളിലെ നാഡീവ്യൂഹത്തിന്റെ ആരോഗ്യകരമായി അവസ്ഥയുമെല്ലാം ഇവരെ മോഷൻ സിക്‌നെസ് വരാതെ കാത്തുസൂക്ഷിക്കുന്നു.

spot_img

Related news

75 കാരിയുടെ വയറ്റിൽ 3.5 കി.ഗ്രാം ഭാരമുള്ള മുഴ; പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിൽ സര്‍ജറി വിജയം

മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ പോരായ്മകള്‍ ഇടക്കിടെ വാര്‍ത്തകളിലിടം പിടിക്കുമ്പോള്‍, പരിമിതമായ സൗകര്യങ്ങളില്‍...

ഭക്ഷണത്തിനൊപ്പം ഉള്ളി പച്ചയ്ക്ക് അഥവാ പാകം ചെയ്യാതെ കഴിക്കാറുണ്ടോ? കരുതിയിരുന്നോളൂ ഈ ആരോഗ്യ പ്രശ്നങ്ങളെ…

ഫ്രൈ ഐറ്റംസ് എന്തുമാകട്ടെ അതിനൊപ്പം സൈഡില്‍ അരിഞ്ഞ് വെച്ചിരിക്കുന്ന ആ ഉള്ളിയുടെ...

ചില സമയം ഒന്നും ചെയ്യാതെയുമിരിക്കൂ…; വെറുതെ ഇരിക്കുന്നതിന് പ്രയോജനങ്ങള്‍ പലതാണ്, എന്തൊക്കെയെന്ന് നോക്കാം

ഒരു രണ്ട് മിനിറ്റ് പോലും ബോറടി താങ്ങാന്‍ നമ്മളില്‍ പലര്‍ക്കും പറ്റാറില്ല....

ഇരുന്ന് പണിയെടുക്കുന്നവരാണോ നിങ്ങള്‍? നടുവിന് വേദനയുണ്ടോ? ജോലിസ്ഥലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇരുന്ന് ജോലിചെയ്യുന്ന പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് നടുവേദന. നടുവേദന മാത്രമല്ല തുടര്‍ച്ചയായി...

സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന അമിത രോമ വളർച്ചക്ക് കാരണം എന്തെന്ന് അറിയാം

സ്ത്രീകൾ പൊതുവേ സൗന്ദര്യസംരക്ഷണത്തിന് വളരെ അധികം പ്രാധാന്യം നൽകുന്നവരാണ്. അത് കൊണ്ട്...