സ്കൂളുകളെ വർഗീയ പരീക്ഷണ ശാലകളാക്കാൻ അനുവദിക്കില്ല; അവധിക്കാല നിർബന്ധിത ക്ലാസ്സുകൾ ഒഴിവാക്കണം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളെ വർഗീയ പരീക്ഷണ ശാലകളാക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. ഇത് സംസ്ഥാനത്ത് തന്നെ കേട്ടുകേൾവിയില്ലാത്ത നടപടിയാണ് ഉത്തരേന്ത്യൻ മോഡൽ അനുവദിക്കില്ല. ഓണവും ക്രിസ്‌തുമസും പെരുന്നാളും ഒരുപോലെ ആഘോഷിക്കണം. മത നിരപേക്ഷത ഉയർത്തി പിടിക്കാൻ ബാധ്യത ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇത്തവണത്തെ കലോത്സവത്തിന്റെ മുദ്രാവാക്യം ‘ഉത്തരവാദിത്തം ഉള്ള കലോത്സവം’ എന്നാണ്. മാർക്ക് വാങ്ങുക ഗ്രെയ്‌സ് മാർക്ക് വാങ്ങുക എന്നതിൽ ഉപരി ചില ഉത്തരവാദിത്തം കൂടി കുട്ടികൾ നിർവഹിക്കണം. അതുകൊണ്ടാണ് ഉത്തരവാദിത്തം ഉള്ള ഉത്സവം എന്ന ആശയത്തിലേക്ക് എത്തിയത്. വേദികളിലെ ശബ്ദ സംവിധാനം വേദിയിൽ ഉള്ളവർക്ക് മാത്രം കേൾക്കുന്ന രീതിയിൽ ക്രമീകരിക്കണം.
പൊതുജനങ്ങൾക്ക് ശല്യമാകാത്ത വിധത്തിലായിരിക്കണം സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത്. കുട്ടികളുടെ കേൾവിയെ ബാധിക്കരുത്. ഭക്ഷണത്തിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കലോത്സവത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ അവധിക്കാല നിർബന്ധിത ക്ലാസ്സ്‌ ഒഴിവാക്കണം. മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കുട്ടികൾക്ക് സാധിക്കണം. പഠന മികവിനോടൊപ്പം മാനസിക ആരോഗ്യവും അതീവ ഗൗരവമായി കാണണം. കുട്ടികളുടെ സ്വാഭാവിക അവകാശങ്ങൾ നിഷേധിക്കരുത് – മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

spot_img

Related news

ഇന്ത്യൻ ചരിത്രഗവേഷണത്തിലെ സൂര്യതേജസ്സ് അസ്തമിച്ചു; ഡോ. കെ.എൻ. പണിക്കർ വിടവാങ്ങി

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു....

വെള്ള നിറം ഔട്ട്! വിനോദയാത്ര ഇനി കളറാകും; സർക്കാർ നിയന്ത്രണങ്ങളിൽ അയവ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം...

അടച്ചിട്ട വീട്ടിൽ രക്തം വാർന്ന നിലയിൽ മൃതദേഹങ്ങൾ; പുറത്ത് കരച്ചിലുമായി പിഞ്ചുകുഞ്ഞ്; നാടിനെ നടുക്കി പൊൻകുന്നത്തെ മരണം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ,...

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൻ.ഡി.എ പ്രചാരണം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി 11-ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ 11ന് പ്രധാനമന്ത്രി...

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്; പീഡനക്കേസിലെ അറസ്റ്റിന് ശേഷം ആദ്യ പൊതുപരിപാടി

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ...