വിടപറയാതെ മടക്കം; ആതവനാട് ലോറി അപകടത്തിൽ പരിക്കേറ്റ ജാഫറും മരണപ്പെട്ടു

വളാഞ്ചേരി ആതവനാടിൽ ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ ജാഫറും മരണത്തിന് കീഴടങ്ങി. ചട്ടിപ്പറമ്പ് ചെങ്ങോട്ടൂർ സ്വദേശി കാട്ടികുളങ്ങര ഉമ്മറിന്റെ മകൻ ജഹഫർ (ജാഫർ) ആണ് മരിച്ചത്.

ഇതോടെ കഴിഞ്ഞ മാസം നടന്ന ഈ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 10.30-ന് ചെങ്ങോട്ടൂർ ജുമുഅ മസ്ജിദിൽ നടക്കും.

കഴിഞ്ഞ മാസം 20-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന ലോറി നിയന്ത്രണം വിട്ട് ക്വാറിയിലെ ആഴമേറിയ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.

വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയി. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന സഹായി മുസ്തഫയെ കാണാതാവുകയും, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വെള്ളത്തിൽ മുങ്ങിയ ലോറിക്കടിയിൽ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തിയ ജാഫറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

spot_img

Related news

സിപിഐഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; വിടവാങ്ങിയത് മലപ്പുറത്തെ ചുവപ്പൻ കരുത്ത്

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ.എൻ...

നാട്ടിൽ നിന്ന് ലഹരിയുമായി മടക്കം; കാളികാവിൽ 4.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: കാളികാവിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന...

മലപ്പുറത്ത് ‘പാമ്പ് പേടി’; പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകൾ, ജാഗ്രതാനിർദ്ദേശവുമായി വനംവകുപ്പ്

മലപ്പുറം: വേനല്‍ കടുത്തതോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍...

സ്ഥാനക്കയറ്റം നിഷേധിക്കുന്നു; മോട്ടോർ വാഹന വകുപ്പിൽ ‘അധിക ജോലി’ ചെയ്ത് വേറിട്ട പ്രതിഷേധം

മലപ്പുറം: സ്ഥാനക്കയറ്റ സാധ്യതകള്‍ നിഷേധിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! അമ്പലപ്പടി – കൊളത്തൂർ റോഡിൽ വാഹനങ്ങൾക്ക് വിലക്ക്; പകരം പാതകൾ ഇങ്ങനെ

അങ്ങാടിപ്പുറം റോഡിൽ അമ്പലപ്പടി മുതൽ കൊളത്തൂർ സ്റ്റേഷൻ പടി വരെയുള്ള ഭാഗത്ത്...