സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സജീവമാകാൻ സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ സജീവമാകാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമായി ഒൻപത് ജില്ലകളിൽ ബുധനാഴ്ച്ച മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

spot_img

Related news

ശസ്ത്രക്രിയയിൽ ഇനി പിഴവില്ല; നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ ആശുപത്രികളിൽ ശസ്ത്രക്രിയ പിഴവുകൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ആരോഗ്യവകുപ്പ്....

സ്വർണ്ണവില കുറഞ്ഞു; ആഭരണം വാങ്ങാൻ പോകുന്നവർക്കായി ഇതാ ഇന്നത്തെ നിരക്ക്

ആശ്വാസമായി സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 360 രൂപ കുറഞ്ഞതോടെ...

ലേലത്തിൽ തമാശ കളിച്ചാൽ നോട്ടീസ് വീട്ടിലെത്തും; ഫാൻസി നമ്പർ വിളിച്ചു മുങ്ങുന്നവർക്ക് പണികൊടുത്ത് എംവിഡി!

വാർത്തകളിൽ ഇടംപിടിക്കാനായി ഫാൻസി നമ്പർ ലേലത്തിൽ ലക്ഷങ്ങൾ വിളിച്ചശേഷം മുങ്ങുന്നവർക്ക് ഇനി...

കിണറിനരികെ പതിയിരുന്ന മരണം; കിളിമാനൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരേറ്റ് പേടികുളം സ്വദേശി...

ചുട്ടുപൊള്ളുന്ന കേരളം; പാലക്കാട് ക്ലാസുകൾ ഓൺലൈനായി, റെക്കോർഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം!

കേരളം അക്ഷരാർത്ഥത്തിൽ വെന്തുരുകുകയാണ്. ചൂട് റെക്കോർഡുകൾ ഭേദിക്കുമ്പോൾ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ...