പള്‍സ് പോളിയോ: ജില്ലാതല ഉദ്ഘാടനം മലപ്പുറം കോട്ടപ്പടി ഗവ.താലൂക്ക് ആശുപത്രിയില്‍

പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം മലപ്പുറം കോട്ടപ്പടി ഗവ.താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച അഡ്വ.പി.ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍,ബസ് സ്റ്റാന്റുകള്‍, റെയില്‍ വെസ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍,അതിഥി തൊഴിലാളികളുടെ ക്യാംപുകള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്നു വിതരണം നടത്തുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കും ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ജില്ലയില്‍ 4,55,152 കുട്ടികളാണ് അഞ്ചുവയസില്‍ താഴെ ഉള്ളത്. ഇത്രയും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി 3788 വാക്സിനേഷന്‍ ബൂത്തുകളും ഇവിടങ്ങളില്‍ സേവനത്തിനായി പരിശീലനം ലഭിച്ച 7599 വളണ്ടിയര്‍മാരും 441 സൂപ്പര്‍വൈസര്‍മാരും രംഗത്തുണ്ട്. കൂടാതെ 75 ട്രാന്‍സിറ്റ് പോയിന്റുകളിലും വാക്സിനേഷന്‍ നല്‍കുന്നുണ്ട്. 137 ടീമുകളും വാക്സിനേഷന്‍ നല്‍കുന്നതിനായി സജ്ജമാണ്.
35 ലക്ഷം രൂപയാണ് ജില്ല ഇതിനായി ചിലവഴിക്കുന്നത്. ഇതിനു പുറമെ പഞ്ചായത്തുകള്‍ക്ക് 10,000 രൂപയും നഗരസഭകള്‍ക്ക് 15,000 രൂപയും ചിലവഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പോളിയോ ഇമ്യൂണൈസേഷന്‍ നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍ അനൂബ്, ആര്‍.സി.എച്ച്.എം ഓഫിസര്‍ ഡോ.ശിബുലാല്‍, പി.രാജു, മുഹമ്മദ് ഫസല്‍ തുടങ്ങിയവരും സംബന്ധിച്ചു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...