കല്പറ്റ: പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പുത്തുമലയില്‍, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ സംസ്‌കരിച്ച പുത്തുമലയിലെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ചു. പ്രിയങ്ക ഗാന്ധി കുഴിമാടങ്ങളില്‍ പൂക്കള്‍ അര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക സംവദിച്ചു. രാഹുല്‍ ഗാന്ധിക്കും ഭര്‍ത്താവിനും മകനുമൊപ്പമാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുണ്ടക്കൈ സന്ദര്‍ശനം . മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനുമുണ്ടായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. വയനാട്ടില്‍ മത്സരിക്കാനാവുന്നതില്‍ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താല്‍ ഭാഗ്യമായി കരുതുമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.