റിഫ മെഹ്നുവിന്റെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു

വ്‌ലോഗറും ആല്‍ബം നടിയും ഇന്‍സ്റ്റഗ്രാം താരവുമായിരുന്ന റിഫ മെഹ്നുവിന്റെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരേ ആത്മഹത്യാപ്രേരണാകുറ്റത്തിന് പൊലീസ് കേസെടുത്തു. കാക്കൂര്‍ പൊലീസ് ആണ് കേസെടുത്തത്. കേസിന്റെ അന്വേഷണ ചുമതല താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫിനാണ്.

മാര്‍ച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.യൂട്യൂബിലെ ലൈക്കിന്റെയും സബ്ക്രിബ്ഷന്റെയും പേരില്‍ മെഹ്‌നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരേ ചുമത്തിയത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ജോലി ആവശ്യാര്‍ഥം ദുബയിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. റിഫയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മാതാപിതാക്കള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

spot_img

Related news

നാടുകാണിയിലേക്ക് ഇനി സുഖയാത്ര; നാടുകാണി ചുരം റോഡിനു പുറമേ ഗൂഡല്ലൂർ റോഡും നവീകരിക്കുന്നു

എടക്കര: നാടുകാണി – ഗൂഡല്ലൂർ റോഡും നന്നാക്കുന്നതോടെ ഇനി നടുവൊടിയാതെ നാടുകാണിയിലെത്താം....

സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു; ഇത്തവണയും പാണക്കാട് കുടുംബം പുറത്ത്

മലപ്പുറം: ലീഗ് അനുകൂലികളുടെ ആവശ്യം കണക്കിലെടുക്കാതെ സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. പാണക്കാട്...

കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം

കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം. കൊല്ലത്ത് നിന്നും തമിഴ്നാട്...

ഭൂട്ടാൻ കാർ കളളക്കടത്ത് കേസ്: ദുല്‍ഖറിനെ എൻഫോഴ്സ്മെന്‍റ് വിളിപ്പിക്കും

ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17...