അഞ്ച് വർഷത്തിനിടെ 350 കോടിയിലേറെ രൂപ; പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചിലവ് കണക്കുകൾ പുറത്ത്

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്ക് ചിലവായ തുകയുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇത് പ്രകാരം അഞ്ച് വര്‍ഷത്തെ വിദേശയാത്രകള്‍ക്ക് 362 കോടി രൂപയാണ് ചിലവായത്.

2021 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ചെയ്ത യാത്രകൾക്ക് ചിലവായ തുകയാണ് 362 കോടി രൂപ. ഇതിൽ 2025ൽ മാത്രം 67 കോടി രൂപയാണ് ഇതുവരെ ചിലവായത്. പ്രധാനമന്ത്രിയുടെ ഫ്രാൻസ് യാത്രയായിരുന്നു ഈ വർഷത്തെ ഏറ്റവും ചിലവേറിയ യാത്ര. 25 കോടി രൂപ. 16 കോടി ചിലവായ യുഎസിലേക്കുള്ള യാത്രയാണ് രണ്ടാമത്.

2024ൽ 16 രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചപ്പോൾ ആകെ ചിലവായ തുക 109 കോടി രൂപയാണ്. 2023ൽ 93 കോടി രൂപയും 2022, 2021 എന്നീ വർഷങ്ങളിൽ യഥാക്രമം 55.82 കോടി, 36 കോടി എന്നിങ്ങനെയാണ്. 2023ലെ യുഎസ് യാത്രയ്ക്ക് 22 കോടി രൂപയാണ് ചിലവായത്. ജനങ്ങളുമായി ആശയവിനിമയം, പരസ്യങ്ങൾ, ബ്രോഡ്‌കാസ്റ്റ് ചിലവുകൾ എല്ലാം ചേർത്താണ് മൊത്തം ചിലവുകൾ കണക്കാക്കുക.

spot_img

Related news

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടാനയുടെ താണ്ഡവം: രണ്ട് മരണം, പ്രദേശം ഭീതിയിൽ

ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ...

സിനിമാ താരങ്ങളും വ്യവസായികളും കുടുങ്ങിയ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അതിർത്തിയിൽ വെച്ച് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ...

ഭീകരം! 16 വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; മാംസം ഭക്ഷിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ...

സൗദി-ഒമാൻ വ്യോമപാത തുറന്നു; മസ്‌കത്തിലേക്കും ജിദ്ദയിലേക്കും വിമാനങ്ങൾ പറന്നുതുടങ്ങി

ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമമേഖല തുറന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള...

സുഖോയ് വിമാന ദുരന്തം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു....