മാസപ്പിറവി കണ്ടതോടെ തീര്‍ഥാടകര്‍ ഒരുക്കങ്ങളാരംഭിച്ചു; പുണ്യനഗരം ഹജ്ജ് തിരക്കിലേക്ക്

സൗദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മാസപ്പിറവി കണ്ടതോടെ ഹജ്ജിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് ഹാജിമാര്‍. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ എട്ട് വെള്ളിയാഴ്ചയാണ്. 
സൗദിയിലെ തുമൈറില്‍ മാസപ്പിറവി ദര്‍ശിച്ചതായി സൗദി സുപ്രീംകോടതിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ജൂലൈ 9നാണ് ബലി പെരുന്നാള്‍. 


ജൂലൈ ആറിനാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ മിനായിലേക്ക് നീങ്ങുക. ജൂലൈ ഏഴിന് മിനായില്‍ തങ്ങും. അന്ന് രാത്രി അറഫാ സംഗമത്തിനായി നീങ്ങും. ജൂലൈ എട്ടിനാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. തൊട്ടടുത്ത ദിവസമായ ജൂലൈ 9ന് ഹാജിമാര്‍ ബലിയറുത്ത് പെരുന്നാളാഘോഷിക്കും.


തുടര്‍ന്നുള്ള തിരക്ക് പിടിച്ച ദിനങ്ങളില്‍ ഹാജിമാര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. മലയാളി ഹാജിമാരെല്ലാം ഹജ്ജിനായി മക്കയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നും എത്താനുള്ള ബാക്കിയുള്ള ഹാജിമാര്‍ വരുംദിവസങ്ങളില്‍ എത്തിച്ചേരും. 180 രാജ്യങ്ങളില്‍നിന്നായി പത്ത് ലക്ഷം പേരാണ് ഇത്തവണ ഹജ്ജിനെത്തുക.

spot_img

Related news

മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് മഞ്ചേരി സ്വദേശി യായ ഡോക്ടറടക്കം രണ്ട് പേര്‍ മരിച്ചു

മലപ്പുറം:ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടര്‍ അടക്കം...

സംഘപരിവാര്‍ ഭീഷണി: സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിയെന്ന് സംഘാടകര്‍

കോഴിക്കോട്: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ന്നുള്ള പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ...

നിരോധനമില്ല; എസ്ഡിപിഐയ്ക്ക് പ്രവര്‍ത്തനം തുടരാം

പിഎഫ്‌ഐ നിരോധിച്ചെങ്കിലും രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയ്ക്ക് പ്രവര്‍ത്തനം തുടരാം. എസ്ഡിപിഐ ഭാരവാഹികളില്‍...

കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍...

എം ബി രാജേഷ് പുതിയ മന്ത്രി; എ എന്‍ ഷംസീര്‍ സ്പീക്കര്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദന് പകരം...

LEAVE A REPLY

Please enter your comment!
Please enter your name here