അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു, സഹോദരി ചികിത്സയിൽ

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴി കാറിൽവെച്ചാണ് മനോജ് കുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിൻ്റെ മരണം സ്ഥീരികരിച്ചിരുന്നു.

spot_img

Related news

റിയൽ കേരള സ്റ്റോറി; ആറ്റുകാൽ പൊങ്കാലയിൽ സൗഹൃദത്തിന്റെ തണലൊരുക്കി പാളയം ജുമാ മസ്ജിദും പള്ളിയും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ...

പേരാവൂരിലേക്ക് ശൈലജ ടീച്ചർ; മട്ടന്നൂരിൽ സനോജ്; തളിപ്പറമ്പിൽ പി.കെ ശ്യാമള! കണ്ണൂരിലെ സി.പി.ഐ.എം പടയൊരുക്കം

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം.വി...

രാഹുൽ ഔട്ട്, പിഷാരടി ഇൻ? പാലക്കാട് ഇറങ്ങാൻ മുരളീധരനും കണ്ണൻ ഗോപിനാഥനും; അനിശ്ചിതത്വം തുടർന്ന് യുഡിഎഫ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള...

ഭക്തിയുടെ പെരുമഴയിൽ തലസ്ഥാനം; ഇന്ന് ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ തലസ്ഥാന നഗരി. ഇന്നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍...

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; വയോധികയെ അയൽവാസി കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

കോഴിക്കോട്: വയോധികയെ അയല്‍വാസിയായ യുവാവ് കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചു. വടകര അറക്കല്‍...