അഞ്ചാം വയസില്‍ ആദ്യമായി സ്റ്റേജില്‍, മനം കവര്‍ന്ന ‘ചിട്ടി ആയി ഹെ’; ഗസല്‍ രാജകുമാരന് വിട

പ്രിയപ്പെട്ടവരുടെ കത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസിയുടെ ജീവിതം. പങ്കജ് ഉധാസ് സംഗീത പ്രേമികളുടെ ഹൃദയം കവരുന്നത് ‘ചിട്ടി ആയീ ഹെ’ എന്ന ഗാനത്തിലൂടെയാണ്. ഇന്ത്യന്‍ ജീവിതത്തെക്കുറിച്ച് ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഗസല്‍ രാജകുമാരനായുള്ള പങ്കജിന്റെ യാത്ര ഈ ഗാനത്തില്‍ നിന്നായിരുന്നു.നാല് പതിറ്റാണ്ടിലേറെ സംഗീത രംഗത്തു നിറഞ്ഞു നിന്നിരുന്ന ഗസല്‍ മാന്ത്രികന്‍റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 73ാം വയസിലായിരുന്നു പ്രിയഗായകന്റെ അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ.ഗുജറാത്തിലെ ജറ്റ്പൂരില്‍ 1951 മേയ് 17നാണ് പങ്കജ് ഉധാസിന്റെ ജനനം. സംഗീതതല്‍പ്പരരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. എങ്കിലും വിദ്യാഭ്യാസത്തിനായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ അവരുടെ ഗ്രാമത്തിലെ ആദ്യത്തെ ബിരുദധാരിയായിരുന്നു. ഡോക്ടര്‍ ആകണം എന്നായിരുന്നു പങ്കജിന്റെ ആഗ്രഹം. എന്നാല്‍ സംഗീതത്തോടുള്ള താല്‍പ്പര്യത്തില്‍ തബലയും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു.ചെറുപ്പം മുതല്‍ സംഗീതത്തില്‍ സജീവമായിരുന്നു പങ്കജ്. അദ്ദേഹത്തിന്റെ സഹോദരന്മാരായ മന്‍ഹാറും നിര്‍മലുമാണ് പാട്ടിന്റെ ലോകത്തേക്ക് പങ്കജിനെ കൈപിടിച്ച് കയറ്റുന്നത്. അഞ്ച് വയസിലായിരുന്നു ആദ്യമായി സ്റ്റേജില്‍ കയറി പാട്ടുപാടുന്നത്. അന്ന് ലഭിച്ച 51 രൂപയായിരുന്നു ആദ്യത്തെ പ്രതിഫലം.എല്ലാ കാലത്തും പങ്കജിന്റെ ഹൃദയം ഗസലിനൊപ്പമായിരുന്നു. ഇന്ത്യന്‍ സംഗീത ലോകത്തേക്ക് അദ്ദേഹം കാലെടുത്തുവെക്കുന്നതും ഗസല്‍ ഗാനങ്ങളിലൂടെയാണ്. 1980ല്‍ പുറത്തിറങ്ങിയ ആഹട് എന്ന ഗസല്‍ ആല്‍ബത്തിലൂടെയായിരുന്നു പങ്കജ് ശ്രദ്ധേയനാവുന്നത്. എന്നാല്‍ അതിനു മുന്‍പ് തന്നെ കാനഡയില്‍ നിരവധി ഷോകള്‍ അദ്ദേഹം ചെയ്തിരുന്നു.

spot_img

Related news

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; കനത്ത സുരക്ഷയില്‍ ഡല്‍ഹി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക...

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി...

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും...

വഖഫ് ബില്‍ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാസഭയെന്ന് രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് മുഖപത്രത്തില്‍ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച ലേഖനം ആയുധമാക്കി പ്രതിപക്ഷം....

രാജ്യസഭയും കടന്ന് വഖഫ് ബില്‍; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും

ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബില്‍. വോട്ടെടുപ്പില്‍...