‘തിങ്കളാഴ്ച ഹാജരാകണം’; പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും പൊലീസിന്റെ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദേശം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ പി.സി.ജോര്‍ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം കിട്ടിയ ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി.സി.ജോര്‍ജ് മറുപടി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതില്‍ പിസി ജോര്‍ജിനെതിരെ കോടതിയെ സമീപിക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചിരുന്നു.

spot_img

Related news

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട; അഭിഭാഷക അസോസിയേഷന്റെ വിയോജിപ്പിൽ വികസന നീക്കം പാളി

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം (മീഡിയ ബ്രിഫിംഗ് സെന്റർ)...

പാലപ്പിള്ളിയിൽ കാട്ടാനയാക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ...

ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങാനിരിക്കെ വിധി തട്ടിയെടുത്തു; മുത്തങ്ങ അപകടത്തിൽ മരിച്ച ഫായിസിനും അംനത്തിനും നാടിന്റെ വിട

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് നവജീവനുകൾ. ജീവിതയാത്ര...

സി.പി.ഐ.എം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ...

മന്ത്രി ഗണേഷ് കുമാറിനെതിരെ കേസ്; ഗാന്ധിയെയും നെഹ്‌റുവിനെയും അപമാനിച്ചെന്ന് പരാതി

കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി. മഹാത്മാ...