ദേശീയപാത ഉദ്ഘാടനം: പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണ് കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. ദേശീയ പാതാ വികസനത്തിനായി കേരള സർക്കാർ 5580 കോടി രൂപയാണ് നൽകിയത്. സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തിയാക്കിയ റീച്ച് ആണ് പ്രധാനമന്ത്രി ഇന്ന് ഉ​ദ്ഘാടനം ചെയ്യുന്നത്.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി 2,650 കോടി രൂപ ചെലവിൽ നിർമിച്ച ദേശീയപാത 66ലെ തലപ്പാടി – ചെങ്കള ആറുവരിപ്പാതയാണ് നാടിന് സമർപ്പിക്കുന്നത്. മുംബൈ – കന്യാകുമാരി ഇക്കോണോമിക് ഇടനാഴിയുടെ ഭാഗമായ ഈ റോഡ് കണ്ണൂർ, കാസർകോട് ജില്ലകളെയും മുഴപ്പിലങ്ങാട്, മംഗലാപുരം പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. 39 കിലോമീറ്റർ നീളമുള്ള സ്ട്രെച്ചിന്റെ നിർമാണം തുടങ്ങിയത് 2021 നവംബറിലാണ്. 2025 ഓഗസ്റ്റ് 25-ന്‌ പൂർത്തിയാക്കി.

spot_img

Related news

‘നടപടി ചീപ്പ്’; ‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...

കേരളത്തിൽ മോദി തരംഗം; കൊച്ചിയിൽ 10,800 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം, എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിസിൽ മുഴങ്ങി!

കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി....

ഫോൺ ചാർജ് തീരുന്നോ? ഗൂഗിളിന്റെ ഈ പുതിയ ഫീച്ചർ നിങ്ങൾക്കൊരു ആശ്വാസമാകും

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദനയായ 'ബാറ്ററി ഡ്രൈൻ' (Battery Drain)...

ചെന്നിത്തല നവോദയയിൽ വീണ്ടും മരണം; ‘മകൻ ഒരിക്കലും ഇത് ചെയ്യില്ല’, കൊലപാതകമെന്ന് പിതാവ്

ചെന്നിത്തല: ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ...

തൃശൂരിൽ കാറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; ഉള്ളിൽനിന്ന് പിസ്റ്റളും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

തൃശൂർ: കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ...